ഇന്ന് ഞാന്‍ ചിന്തിച്ചത് സുഖങ്ങളെയും ദുഃഖങ്ങളെയും കുറിച്ചാണ്. അതിനൊരു കാരണവും ഉണ്ട്. എനിക്കൊരു ചെറിയ ദുഃഖം വന്നപ്പോള്‍ എന്റ്റെ അടുത്ത ഒരു സുഹ്രുത്ത് ചോദിച്ചതാ ഈ ഭൂമിയില്‍ ദുഃഖങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എങ്ങനെയാ സുഖം തിരിച്ചരിയുക? ഞാനും ആലോചിച്ചു ശരിയാ സുഖം മാത്രമായിരുന്നെങ്കില്‍! ദുരിദവും കഷ്ടപ്പാടും ഇല്ലായിരുന്നെങ്കില്‍! എങ്ങനെയാണ് നമ്മള് നമ്മുടെ തന്നെ ഉള്ളിലെ സ്നേഹം, ദയ, കരുണ, സഹാനുഭൂതി, മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം തുടങ്ങിയ നല്ല ഗുണങ്ങള്‍ കൂടിയുണ്ട് എന്ന് തിരിച്ചറിയുക.
സ്വയം ദുഃങ്ങള് ഉണ്ടാക്കാതെ ഉണ്ടാവുന്ന ദുഃഖങ്ങളില്‍ അതികം വിശമിക്കാതെ ദുഃഖങ്ങള്‍ നമ്മുടെ ഉള്ളിലെ നല്ല ഗുണങ്ങളെ കണ്ട് എത്തുന്നതിനുതകുന്ന നല്ല മരുന്നാണെന്ന് തിരിച്ചറിയാന്‍ എന്റ്റെ സുഹ്രിത്തിന്റ്റെ ചോദ്യം എനിക്ക് ഉപകാരമായി. സൌഹ്രിതം അങ്ങനെയാ എന്നും ഒരു വലിയ മുതല്‍ കൂട്ടാണ്.

